'ഒന്നായ നിന്നെയിഹ അഞ്ചെന്നു കണ്ടളവില്‍ '...! പഞ്ചേന്ദ്രിയങ്ങളില്ലത്രേ, പകരം ഒരൊറ്റ ഇന്ദ്രിയം മാത്രം

VISHNU N L| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (15:56 IST)
എത്ര ഇന്ദ്രിയങ്ങളുടെ നമുക്ക്, രുചി, ഗന്ധം, സ്പര്‍ശം, കേഴ്‌വി, കാഴ്ച എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങള്‍ ജന്തുവര്‍ഗത്തിനെല്ലാമുണ്ട് എന്നാണ് നമ്മള്‍ പഠിച്ചിരിക്കുന്നതും അനുഭവിക്കുന്നതും. എന്നാല്‍ ഇതെല്ലാം ഒരേ ഇന്ദ്രിയത്തിന്റ്റ്റെ അഞ്ച് വ്യത്യസ്ഥ സംവിധാനങ്ങളാണെന്ന് വന്നാലോ...? അതായത് അഞ്ച് ഇന്ദ്രിയങ്ങളില്ല പകരം എല്ലാത്തിനും കൂടി ഒരേഒരു ഇന്ദ്രിയം മാത്രമാണ് ഉള്ളതെങ്കില്‍ എന്താകും നിങ്ങളുടെ പ്രതികരണം. ഞ്ചേന്ദ്രയങ്ങളെന്നത് പഴങ്കഥയായേക്കാവുന്ന കണ്ടെത്തലുമായി യു.എസില്‍ ബ്രാന്‍ഡെയ്‌സ് സര്‍വകലാശാലയിലെ സൈക്കോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോണ്‍ കാറ്റ്‌സ് രംഗത്ത് വംന്നിരിക്കുകയാണ്.

പുതിയ ലക്കം 'കറണ്ട് ബയോളജി'യില്‍ കാറ്റ്‌സ് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ആകെ ഒരേഒരു ഇന്ദ്രിയം മാത്രമേ എല്ലാവര്‍ക്കുമുള്ളു. ആ ഇന്ദ്രിയത്തെ 'കീമോസെന്‍സറി സിസ്റ്റം' ( chemosensory system ) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. രുചിയുടെയും ഗന്ധത്തിന്റെയും പരസ്പരാശ്രിതത്വമാണ്, പുതിയ കണ്ടെത്തലിലേക്ക് കാറ്റ്സിനെ കൊണ്ടെത്തിച്ചത്.
എലികളിലാണ് കാറ്റ്‌സ് പഠനം നടത്തിയത്.

പരീക്ഷണത്തിന്റെ ഭാഗമായി രുചിക്ക് ആധാരമായ മസ്തിഷ്‌ക്ക കോശങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ പ്രത്യാഘാതം ഗന്ധമറിയുന്ന സിരാകോശങ്ങളില്‍ ഉടന്‍തന്നെ പ്രകടമായെന്ന് പഠനത്തില്‍ കണ്ടു. സിരാകോശങ്ങള്‍ക്കുണ്ടായ ആ മാറ്റത്തിന്റെ ഫലമായി, പരിചിതമായ ഗന്ധങ്ങള്‍ പോലും എലിക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി വന്നു. ഇതോടെയാണ് ഇന്ദ്രിയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാറ്റ്സ് മനസിലാക്കിയത്.

'നാവിലെ രസമുകുളങ്ങള്‍ മാത്രമല്ല, മറ്റനേകം ഘടകങ്ങള്‍ക്കൂടി ഉള്‍പ്പെട്ടതാണ് രുചി'യെന്ന് കാറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. 'ഒരു വലിയ സംവിധാനത്തിന്റെ ഭാഗമായ രണ്ട് വാതായനങ്ങളുള്ള (വദനവും മൂക്കും) ഒന്നാണ് രുചിയും ഗന്ധവു'മെന്ന് അദ്ദേഹം പറയുന്നു.
കേഴ്‌വി, സ്പര്‍ശം, കാഴ്ച എന്നിവയും പരസ്പരബന്ധിതമാണെന്ന് മറ്റ് ചില ഗവേഷകരുടെ പഠനങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :