കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; യുവാവ് അറസ്റ്റില്‍

ബെയ്‌ജിംഗ്‌| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (19:21 IST)
സ്വന്തം കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കിടന്നു സെല്‍ഫിയെടുത്ത യുവാവ്‌ അറസ്റ്റില്‍. തെക്കന്‍ ചൈനയിലെ നാനിംഗില്‍ സെപ്‌റ്റംബര്‍ ആറിനാണ് സംഭവം നടന്നത്.ക്വിന്‍ എന്ന യുവാവാണ്‌ തന്റെ കാമുകി ലിന്നിനെ കൊലപ്പെടുത്തിയത്‌.

കാമുകിയെ കൊലപ്പെടുത്തിയതിന് ശേഷം ക്വിന്‍ മൃതദേഹത്തിനൊപ്പം കിടന്നു സെല്‍ഫിയെടുക്കുകയും ചൈനീസ്‌ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തു.സെല്‍ഫിക്ക് അടിക്കുറിപ്പായി 'എന്റെ സ്വാര്‍ഥപ്രണയത്തിന്‌ എന്നോടു ക്ഷമിക്കുക' എന്നും ഇയാള്‍ എഴുതിയിരുന്നു. ചിത്രം പിന്നീട്‌ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചൊവ്വാഴ്‌ച ചൈനയിലെ ഒരു മാധ്യമം ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു. ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ക്വിന്‍ അറസ്‌റ്റിലാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :