ബൈക്ക് നിയന്ത്രണംവിട്ടു മതിലിടിച്ചു; യുവാവ് മരിച്ചു

കണ്ണൂര്‍| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (12:52 IST)
കണ്ണൂരില്‍ ബൈക്ക് നിയന്ത്രണംവിട്ടു മതിലിടിച്ചു യുവാവ് മരിച്ചു. കണ്ണൂര്‍ ചെങ്ങളായി-നെല്ലിക്കുന്ന് റോഡില്‍ അരിമ്പ്രയിലാണ് സംഭവം.

നെടിയേങ്ങ പെരുമ്പറമ്പിലെ പുതുപ്പറമ്പില്‍ ജോയി-മോളി ദമ്പതികളുടെ മകന്‍ സന്തോഷ് (28) ആണ് മരിച്ചത്. നെല്ലിക്കുന്നിലെ സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങവെ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :