വിരലിന്റെ നീളം നോക്കി ലൈംഗികതയുടെ ആഴമറിയാം !

Last Modified വ്യാഴം, 13 ജൂണ്‍ 2019 (13:13 IST)
വിരലിന്റെ നീളം സെക്‌സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു വ്യക്തിയുടെ ലൈംഗിക താല്‍പ്പര്യത്തെ വിരലിന്റെ നീളം സ്വാധീനിക്കുന്നുവെന്ന് പഠനം. ബ്രിട്ടനിലെ എസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു പഠനത്തിന് പിന്നില്‍.

പെൺകുട്ടികളുടെ കൈവിരലിന്റെ നീളത്തിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അവരുടെ ലൈംഗിക താത്പര്യങ്ങളും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ചിലരിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലാകാനും സാധ്യതയുണ്ടത്രേ.

നിങ്ങളുടെ കൈകളും കൈയിലെ ചൂണ്ടുവിരലിന്റെയും മോതിര വിരലിന്റെയും നീളം ഓരോ വ്യക്തിയുടേയും ലൈംഗികത എന്താണെന്ന് വ്യക്തമാക്കുമെന്നാണ് പഠനം പറയുന്നത്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ സ്വവര്‍ഗാനുരാഗിയാകാന്‍ സാധ്യതകള്‍ നിര്‍ണയിക്കുന്നത്.

വിരലുകളുടെ നീളം സ്‌പേം കൗണ്ട്, അഗ്രഷന്‍, സംഗീതത്തിലുള്ള അഭിരുചി, ലൈംഗിക താല്‍പ്പര്യം, കായിക ക്ഷമത,ഓട്ടിസം, ഡിപ്രഷന്‍ എന്നിവയെ സ്വധീനിക്കുന്നുണ്ടത്രേ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :