വിമാനത്തില്‍ വൃത്തിഹീനമായ സീറ്റ് ബെല്‍റ്റ്: യാത്രക്കാരന് 2.75 ലക്ഷം നഷ്ടപരിഹാരം

ജിദ്ദ| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (11:02 IST)
വൃത്തിഹീനമായ സീറ്റ് ബെല്‍റ്റ് ധരിച്ചതുമൂലം യാത്രക്കാരന് അനുഭവിക്കേണ്ടിവന്ന പ്രയാസത്തിന് നഷ്ടപരിഹാരമായി വിമാനകമ്പനി നല്‍കേണ്ടി വന്നത്
പതിനാറായിരം റിയാല്‍ (ഏകദേശം 2.75 ലക്ഷം രൂപ). സൌദി എയര്‍ലൈന്‍സില്‍ അഴുക്ക് പുരണ്ട സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടി വന്നതിന് കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാലംഗ കുടുംബമാണ് കോടതിയെ സമീപിച്ചത്. വിമാനത്തില്‍ യാത്ര ചെയ്ത നാല് പേരടങ്ങുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും 4000 റിയാല്‍ വീതം നല്‍കാനാണ് കോടതി വിധിച്ചത്.

ആഭ്യന്തര സര്‍വ്വീസിനിടെയാണ് കുടുംബത്തിന് ദുരനുഭവമുണ്ടായത്.
കുടുംബത്തിലെ ഒരു പെണ്‍കുട്ടി ധരിച്ച സീറ്റ് ബെല്‍റ്റിലാണ് അഴുക്കുപുരണ്ടിരുന്നത്. കുട്ടിയുടെ കൈകളും വസ്ത്രവും മലിനമാവുകയും അതുമൂലം മാനസിക പ്രയാസമുണ്ടാവുകയും ചെയ്തതായി കുട്ടിയുടെ പിതാവ് പരാതിപ്പെടുകയായിരുന്നു. നഷ്ടപരിഹാരമായി 4 ടിക്കറ്റോ തുല്യതുകക്കുള്ള കൂപ്പണോ നല്‍കാമെന്ന് സൗദി എയര്‍ലൈന്‍സ് നല്‍കിയ വാഗ്ദാനം
പരാതിക്കാരന്‍
നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ എത്തിയ ഇദ്ദേഹം തന്റെ ആവശ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :