റിയാദ്|
joys|
Last Updated:
ചൊവ്വ, 14 ജൂണ്‍ 2016 (09:03 IST)
സ്വദേശിവത്കരണം സൗദി അറേബ്യയിൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി നാല്
തൊഴിൽ മേഖലകൾകൂടി സൗദികൾക്ക് മാത്രമായി സംവരണം ചെയ്യും.
പുതിയ നയം ശക്തമാകുന്നതോടെ വാഹന വില്പന കമ്പനികള്‍, വാഹനം വാടകക്ക് നല്കുന്ന ‘റെന്റ് എ കാര്‍’ സ്ഥാപനങ്ങള്‍, സ്വര്‍ണക്കടകള്‍, പച്ചക്കറി വിപണി, ചില്ലറ വില്പന കേന്ദ്രങ്ങള്‍ എന്നിവയിൽ സ്വദേശിവത്കരണം നടപ്പാകും.
നേരത്തെ മൊബൈൽ കടകളുടെ നടത്തിപ്പും സ്വദേശികൾക്ക് മാത്രമായി ചുരുക്കിയിരുന്നു. സ്വദേശികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള എല്ലാ മേഖലയിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ വ്യക്തമാക്കി.