സൗദിയില്‍ ഒറ്റദിവസം നടപ്പാക്കിയത് നാല് പേരുടെ വധശിക്ഷ

റിയാദ്| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (16:52 IST)
സൌദി അറേബ്യയില്‍ കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതിന് നാല് പേരെ വധശിക്ഷക്ക് വിധേയമാക്കി. മൂന്ന് സൗദി സ്വദേശികളേയും ഒരു സിറിയന്‍ പൗരനെയുമാണ്
വധശിക്ഷക്ക് വിധേയമാക്കിയത്. വധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റെനാഷണല്‍ അടക്കമുളള ലോകത്തിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത് അവഗണിച്ചാണ് സൌദി ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.

സൗദിയില്‍ ഇതോടെ ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരായവരുടെ എണ്ണം 130 ആയി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് സൗദിയില്‍ ഇക്കൊല്ലം വധശിക്ഷകളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 88 പേരുടെയും 2013ല്‍ 64 പേരുടെയും വധശിക്ഷയാണ് സൗദി അറേബ്യ നടപ്പാക്കിയിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :