സങ്കക്കാരയ്ക്ക് നേരെ ലണ്ടൻ വിമാനത്താവളത്തിൽ വംശീയ അധിക്ഷേപം

ലണ്ടൻ| VISHNU N L| Last Modified ചൊവ്വ, 12 മെയ് 2015 (18:44 IST)
ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സങ്കക്കാരയ്ക്ക് നേരെ വിമാനത്താവളത്തിൽ വംശീയ അധിക്ഷേപം. തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. യു.കെയിലെ സറേയിൽ ക്രിക്കറ്റ് കളിയ്ക്കായി എത്തിയതായിരുന്നു സങ്കക്കാര. എന്നാൽ സംഭവത്തെപ്പറ്റി കൂടുതൽ വിവരം അദ്ദേഹം പറഞ്ഞിട്ടില്ല.

കഴിഞ്ഞ 15 വർഷമായി താൻ ഇവിടേയ്ക്ക് യാത്ര ചെയ്യാറുണ്ടെന്നും എന്നാൽ ഇത് ആദ്യമായാണ് വിമാനത്താവളത്തിലെ അധികൃതരിൽ നിന്നും ഇത്തരത്തലൊരു മോശം പ്രതികരണം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യാത്രക്കാരും മര്യാദ അർഹിക്കുന്നുണ്ടെന്നും ആരുടേയും നിറമോ മതമോ പ്രശസ്തിയോ അതിന് തടസമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :