ലോക മുത്തഛനും മുത്തശ്ശിയും ജപ്പാന്‍കാരായി

 ലോക മുത്തഛന്‍ , ജപ്പാന്‍ , ഗിന്നസ് , സകാരി മൊമോയി
ടോക്യോ| jibin| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (16:19 IST)
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജപ്പാനിലെ സകാരി മൊമോയി എന്ന 111കാരനെ ഗിന്നസ് അധികൃതര്‍ തെരഞ്ഞെടുത്തു. ജപ്പാനിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്ന സകാരി മൊമോയി 1903 ഫെബ്രുവരി 5നാണ് ജനിച്ചത്.

സകാരിക്ക് ലോക മുത്തഛനെന്ന റെക്കോര്‍ഡ് സാക്ഷ്യപത്രം ഗിന്നസ് വേള്‍ഡ് അധികൃതര്‍ കൈമാറി. രണ്ടോ അതിലധികമോ വര്‍ഷം കൂടി ജിവിക്കണമെന്നാണ് ആഗ്രഹമെന്ന് ചടങ്ങില്‍ സകാരി പറഞ്ഞു. വായനയും സുമോഗുസ്തി കാണലും ഹോബിയാക്കിയ മുത്തഛന് കേള്‍വി ശക്തി കുറവാണെന്നതൊഴിച്ചാല്‍ യാതൊരു
ആരോഗ്യ പ്രശ്നവും ഇല്ല.

ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തഛനും മുത്തശ്ശിയും ജപ്പാന്‍കാരായി. 116 വയസ്സുള്ള മിസാവേ ഒകാവയാണ് ലോകത്തിലെ പ്രായം കൂടിയ സ്ത്രീ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളവരുടെ നാടാണ് ജപ്പാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :