മാറിടത്തിന്റെ വലിപ്പം കൂടി; ജപ്പാനില്‍ പുരുഷന്മാരും ബ്രാ അണിയുന്നു

  ബ്രാ , ജപ്പാന്‍ , ടോക്കിയോ , ഫ്‌ളോറല്‍ ഗുഡ്‌നൈറ്റ് ബ്രാ , പുരുഷന്മാര്‍
ടോക്കിയോ| jibin| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (12:36 IST)
സ്ത്രീകളുടെ കുത്തകയായ ബ്രായ്ക്ക് അവകാശവുമായി ഇനി പുരുഷന്മാരും. മാറിടത്തിന്റെ ഭംഗി കൂട്ടാനാണ് ജപ്പാനിലെ ആണുങ്ങളെ ഒരു ബ്രാ കമ്പനി ബ്രാ ഇടിയിക്കുന്നത്. ഫ്‌ളോറല്‍ ഗുഡ്‌നൈറ്റ് ബ്രാ എന്ന പേരിലാണ് ബ്രാ പുറത്തിറങ്ങുന്നത്.

ഈ ബ്രാ ധരിച്ച് രാത്രിയില്‍ കിടന്നാല്‍ മതി മാറിടം ഉറച്ച് മസില്‍ വെക്കുമെന്നാണ് കമ്പനി പറയുന്നത്. സ്ത്രീകളുടേതുപോലുള്ള ശരീരപ്രകൃതിയുള്ള ചില പുരുഷന്മാരുണ്ട്, അവരുടെ മാറിടം കൗമാരപ്രായത്തില്‍ സ്ത്രീകളുടേതിന് സമാനമായി വളര്‍ന്നുവരുന്നതായി കാണുന്നു. ഇത് ഒഴിവാക്കി അവരുടെ മാറിടങ്ങളുടെ ഭംഗി കൂട്ടാനാണ് ഈ ബ്രായെന്നാണ് നിര്‍മാതാവായ കാകു നിഷിയോക പറയുന്നത്.

ബ്രാ ഇപ്പോള്‍
ഓണ്‍ലൈനിലൂടെയും കടകളിലും ലഭ്യമാണെന്ന് കമ്പനി പറയുന്നു. ജനുവരിയിലാണ് തങ്ങള്‍ ഇത്തരത്തിലൊരു ബ്രാ ഇറക്കുകയാണെന്ന് കമ്പനി പരസ്യം ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് ആണുങ്ങളുടെ ഈ ബ്രാ വിപണിയിലെത്തിയത്. ബ്രാ മാത്രമല്ല, പ്രത്യേക അണ്ടര്‍വെയറുകളുമുണ്ട്. എക്‌സ്ട്ര സ്മാള്‍, സ്മാള്‍, സ്മാള്‍ ആന്‍ഡ് മീഡിയം എന്നീ മൂന്നു സൈസുകളില്‍ ബ്രായും അണ്ടര്‍വെയറുകളും ഓര്‍ഡര്‍ നല്‍കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :