ഉറി ആക്രമണത്തിൽ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു; സാര്‍ക് സമ്മേളനം മാറ്റിവച്ചു

എട്ടിൽ അഞ്ച് അംഗരാജ്യങ്ങളും പിന്മാറി; സാർക് സമ്മേളനം മാറ്റിവച്ചു

 saarc meeting , pakistan , india , saarc , URI attack , jammu , kashmir , jammu , india , Sreelanka , പാകിസ്ഥാന്‍ , ഇന്ത്യ , ജമ്മു കശ്‌മീര്‍ , ശ്രീലങ്ക , ജമ്മു കശ്‌മീര്‍ , ജമ്മു , അതിര്‍ത്തി പ്രശ്‌നം
ഇസ്​ലാമാബാദ്​| jibin| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (21:29 IST)
അടക്കമുള്ള അംഗരാജ്യങ്ങൾ
ഉച്ചകോടിയിൽ നിന്ന്​ പിന്മാറിയ സാഹചര്യത്തില്‍ പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നവംബറിൽ നടക്കാനിരുന്ന സാർക് സമ്മേളനം ഔദ്യോഗികമായി മാറ്റിവച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ശ്രീലങ്കയും പിൻമാറുന്നതായി അറിയിച്ച പശ്ചാത്തലത്തിലാണിത്.

നവംബർ 9,10 തീയതികളിലാണ് സാർക് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി അദ്ധ്യക്ഷ രാജ്യമായ നേപ്പാൾ പിന്നീട് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തിന് ഇനി പാകിസ്ഥാൻ വേദിയാകില്ലെന്നാണ് അറിയുന്നത്.

ഉറി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യ സമ്മേളനത്തിന്‍ നിന്ന് പിന്മാറിയത്. പിന്നാലെ അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഉച്ചകോടിയിൽ നിന്ന് പിന്മാറി. എന്നാല്‍ വെള്ളിയാഴ്‌ച വൈകിട്ടോടെ പാകിസ്ഥാനെ ഞെട്ടിച്ച് ശ്രീലങ്കയും സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. സമ്മേളനത്തിൽ നിന്നും മാലിദ്വീപും പിന്മാറിയതായി സൂചനയുണ്ട്.

സാർക് സമ്മേളനത്തിൽനിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം, മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി മുന്നിട്ടിറങ്ങാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :