ഷാസിയ ഇല്‍മിക്ക് അറസ്റ്റ് വാറന്റ്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 24 മെയ് 2014 (13:58 IST)
ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് ഷാസിയ ഇല്‍മിക്ക് മാനനഷ്ടക്കേസില്‍ അറസ്റ്റ് വാറന്റ്. മുന്‍ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന്‍െറ മകന്‍ അമിത് സിബല്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് ഷാസിയയ്ക്ക് വാറന്റ് അയച്ചത്.

കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹി കോടതി വാറന്‍റ് പുറപ്പെടുവിച്ചത്. വോഡഫോണ്‍-ഹച്ചിസണ്‍ എന്നിവര്‍ക്കെതിരായ നികുതി കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കപില്‍ സിബല്‍ ഉറപ്പുനല്‍കിയതായി ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു.

ആരോപണം ഉന്നയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഷാസിയ ഇല്‍മി എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. അതിനാലാണ് ഷാസിയയ്ക്കെതിരെയും വാറന്റ് വന്നിരിക്കുന്നത്.

സമാന മാനനഷ്ടക്കേസില്‍ ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ തയാറാകാത്ത അരവിന്ദ് കെജ്രിവാളിനെ കോടതി ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കുന്നത് വഴി 2000 കോടി രൂപയുടെ വിഹിതം കപില്‍ സിബലിന് ലഭിക്കുമെന്നും കെജ്രിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :