റിയോ: ജിംനാസ്റ്റിക്സിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ദീപ കർമാക്കർ ഫൈനലിൽ

റിയോയിൽ ഇന്ത്യക്ക് ഇത് ചരിത്ര നേട്ടം

റിയോ| aparna shaji| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (07:45 IST)
ചരിത്രത്തിലാദ്യമായി ജിംനാസിറ്റിക്സിൽ ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യൻ താരമായ കർമാക്കർ ആണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. വോൾട്ട് ഇനത്തിൽ എട്ടാം സ്ഥാനമാണ് ദീപ നേടിയിരിക്കുന്നത്. യോഗ്യത റൗണ്ടുകളിൽ അവസാനത്തെ യോഗ്യത മാർക്കായ എട്ടാം സ്ഥാനത്തോടെയാണ് ദീപ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ മൂന്ന് ഡിവിഷനുകളിൽ വോൾട്ട് ഇനത്തിൽ അറാം സ്ഥാനമായിരുന്നു ദീപയ്ക്ക്. എന്നാൽ നാലാം ഡിവിഷനിൽ അത് ഒരു പടി കൂടി പിന്തള്ളപ്പെടുകയായിരുന്നു. എങ്കിലും അവസാന ഡിവിഷനിൽ എട്ടാം സ്ഥാനം നിലനിർത്തിയതോടെ ദീപ ഫൈനൽ യോഗ്യത സ്വന്തമാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :