റിയോ: ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം

രൂപീന്ദറിന് ഇരട്ടഗോള്‍; ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തുടക്കം

റിയോ| aparna shaji| Last Modified ഞായര്‍, 7 ഓഗസ്റ്റ് 2016 (12:24 IST)
മാറക്കാനയിലെ വിസ്മയ കളത്തിൽ നിന്നും ഇന്ത്യയ്ക്ക് ലഭിച്ച ആദ്യ വാർത്ത ശുഭമായിരുന്നു. പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ അയർലൻഡിനെതിരെ 2 - 3 ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ഗോൾവല കാത്ത മത്സരത്തിൽ സർദാർ സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ഹോക്കി ടിം കളത്തിലിറങ്ങിയത്. രൂപിന്ദർ പാൽ സിംഗ് ഇന്ത്യക്കായി ഇരട്ട ഗോൾ നേടി.

രാഘുനാഥ് വൊക്കാലിഗയാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. പിന്നാലെയാണ് ഇന്ത്യയെ വിജയത്തിലേക്ക് കുതിച്ചു കയറ്റിയ രൂപിന്ദർ സിംഗിന്റെ ഇരട്ട ഗോൾ പറന്നത്. കളി തീരാൻ രണ്ടു മിനുട്ട് മാത്രം ബാക്ക് നിൽക്കവെ ഇന്ത്യൻ തറം രമൺ ദീറിന് മഞ്ഞ കാർഡ് കിട്ടി പുറത്താകേണ്ടി വന്നു. എങ്കിലും കളിയിൽ നിന്നും അണുവിട മാറി ചിന്തിക്കാൻ ഇന്ത്യൻ ടീമിനായില്ല. ജയം മാത്രമായിരുന്നു ലക്ഷ്യമെന്ന് അവരുടെ പെർഫോമൻസ് തെളിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :