കൊളംബോ|
Last Modified ശനി, 14 മാര്‍ച്ച് 2015 (13:52 IST)
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കന്‍ മുന്‍പ്രസിഡന്റ് മഹീന്ദ്ര രജപക്സെ ഇന്ത്യയ്ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത്. ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് രാജപക്സെ വെളിപ്പെടുത്തല്‍ നടത്തിയത്.
അമേരിക്കക്കാരും നോര്വീജിയക്കാരും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയും(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് രാജപക്സെ ആരോപിച്ചു.തന്നെ താഴെയിറക്കാന്‍ ഇന്ത്യയും അമേരിക്കയും പരസ്യമായിത്തന്നെ അവരുടെ നയതന്ത്രകാര്യാലയങ്ങളെ ഉപയോഗിച്ചെന്നും രാജപക്സെ വെളിപ്പെടുത്തി. പുതിയ സര്‍ക്കാരിന്റെ ചൈനയോടുള്ള സമീപനം പക്ഷപാതപരമാണെന്നും രാജപക്സെ ആരോപിച്ചു.