ദുബായ്|
vishnu|
Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (18:56 IST)
ഇന്ത്യാക്കാരനായ യുവാവിനെ കടന്ന് പിടിച്ച് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ആകര്‍ഷിക്കാന്‍ ശ്രമിച്ച് പബ്ബ്ണം കവരുകയും ചെയ്ത കേസില്‍ അറബ് യുവതിക്കെതിരെ വിചാരണ
ആരംഭിച്ചു.
32കാരിയായ അറബ് യുവതിയാണ് സംഭവവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നത്.
ബര്‍ദുബായില്‍ ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയ ഇന്ത്യക്കാരനാണ് യുവതിയുടെ മോഷണ ശ്രമത്തിന് ഇരയായത്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. ബര്‍ദുബായില്‍ യുവാവ് ജോലിചെയ്യുന്ന ഓഫീസ് നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍ വച്ചാണ് യുവതിയുടെ പരാക്രമത്തിന് ഇയാള്‍ ഇരയായത്. നാലാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റില്‍ പോകവേ യുവതിയും യുവാവിനൊപ്പം കയറിക്കൂടി. തുടര്‍ന്ന് യുവാവിനെ കെട്ടിപ്പിടിയ്ക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ തള്ളിമാറ്റി പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവേ ഇവര്‍ ലിഫ്റ്റ് ഏഴാം നിലയിലേക്ക് ഉയര്‍ത്തുകയായിരുന്നു.
ഏഴാം നിലയില്‍ എത്തിയതിനു ശേഷം യുവതിയെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരതിന് അനുവദിച്ചില്ലെന്ന് യുവാവ് പറയുന്നു. യുവതിയില്‍ നിന്നും രക്ഷപ്പെടുമ്പോഴാണ് പഴ്‌സ് നഷ്ടമായതെന്നും 4500 ദിര്‍ഹമാണ് പഴ്‌സില്‍ ഉണ്ടായിരുന്നതെന്നും യുവാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ലിഫ്റ്റില്‍ ഒറ്റയ്ക്ക് കയറുന്ന പുരുഷന്മാരേരെ കേന്ദ്രീകരിച്ചാണ് സ്ത്രീയുടെ തട്ടിപ്പെന്നും സ്ത്രീ ഇതിന് മുമ്പും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു. എന്നാല്‍ തനിയ്‌ക്കെതിരായ കുറ്റങ്ങള്‍ യുവതി കോടതിയില്‍ നിഷേധിച്ചു.