പീഡന വീരന്റെ ലൈംഗികാവയവം നാട്ടുകാര്‍ മുറിച്ചുകളഞ്ഞു!

ബ്രസീലിയ| VISHNU.NL| Last Modified വെള്ളി, 9 മെയ് 2014 (12:46 IST)
പീഡന കേരളമെന്ന് പറഞ്ഞ് കേരളത്തെ അപമാനിക്ക വരട്ടെ. കൊച്ചു കുട്ടീകളെ പീഡിപ്പിക്കുന്ന വീരന്മാര്‍ വിദേശങ്ങളിലുമുണ്ട്. ബ്രസീലില്‍ നടന്ന സംഭവം നോക്കു. ഇവിടെ 66 കാരനായ വൃദ്ധന്‍ പീഡിപ്പിച്ചത് തന്റെ പേരക്കുട്ടിയുടെ മകളാകാന്‍ മാത്രം പ്രായമുള്ള മൂന്നു വയസുകാരിയെ.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ കേരളീയരേപ്പോലെ അത്ര പെട്ടന്ന് പൊറുക്കുന്നവരല്ല ബ്രസീലുകാര്‍. അവര്‍ ഈ പീഡന വീരന്റെ ലൈംഗികാവയവം ഛേദിച്ചുകളഞ്ഞാണ് സംഭവത്തില്‍ തങ്ങളുടെ കലിയടക്കിയത്. തൊഴില്‍ ഇടത്തിന് സമീപത്തെ വീട്ടിലെ മൂന്ന്‌ വയസ്സുകാരിയെയാണ് 66 കാരനായ ഫ്രാന്‍സിസ്‌കോ ഡിസൂസ കാസ്‌ട്രോ ബലാത്സംഗം ചെയ്‌തത്.

ബ്രസീല്‍ സാവോപോളോയിലെ സെവറിനിയയിലായിരുന്നു സംഭവം. ഇയാള്‍ ജോലി ചെയ്‌തിരുന്ന സ്‌ഥലത്തിന്‌ സമീപം താമസിച്ചിരുന്ന പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായതായി മനസ്സിലാക്കിയ മാതാവ്‌ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാര്‍ ലൈംഗികാവയവവും മൂന്ന്‌ വിരലുകളും ഛേദിച്ചുകളയുകയായിരുന്നു. രക്‌തം വാര്‍ന്നു കിടന്ന ഡിസൂസ കാസ്‌ട്രോയെ രക്ഷാ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലൈംഗികാവയവം തുന്നിച്ചേര്‍ക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിച്ചില്ല.

അതേസമയം പെണ്‍കുട്ടി ബലാത്സംഗത്തിന്‌ വിധേയയായിട്ടുണ്ടെന്ന്‌ സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അത്‌ ഡിസൂസ കാസ്‌ട്രോ തന്നെയാണോ നടത്തിയതെന്ന്‌ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :