രാജീവ്‌ ഗാന്ധി വധം: ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയില്‍

ചെന്നൈ| Last Modified ചൊവ്വ, 8 ജൂലൈ 2014 (08:27 IST)
രാജീവ്‌ ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന എല്‍ ടി ടി പ്രവര്‍ത്തക നളിനി ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ
435(1) സെക്ഷന്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ്
സുപ്രീംകോടതിയെ സമീപിച്ചത്.

1998ല്‍ വധശിക്ഷയ്ക്ക്
വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ 2000 ഏപ്രില്‍ 24ന് ജീവപര്യന്തമായി കുറച്ചിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി നളിനി തടവില്‍ കഴിയുകയാണ്. സിബിഐ അന്വേഷണം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടണം എന്നാണ്
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ
435(1) സെക്‌ഷന്‍ അനുശാസിക്കുന്നത്. ഇതില്‍
കേന്ദ്രത്തിന്റെ അനുമതി തേടണമെന്ന ഭാഗം ഭേദഗതി ചെയ്തു തരണമെന്നാണ് നളിനിയുടെ ആവശ്യം.

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക്
വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി കുറച്ചിരുന്നു. തുടര്‍ന്ന് ജീവപര്യന്തം തടവില്‍ കഴിയുന്നവരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഇവരെ വിട്ടയക്കാന്‍ തമിഴ്നാട്
മുഖ്യമന്ത്രി ജയലളിത ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ എതിര്‍ക്കുകയും കോടതിയില്‍നിന്നും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :