ചതിച്ചത് പൊലീസല്ല, മക്കള്‍ തന്നെ; ബലോചിന്റെ കൊലപാതകം പുതിയ വഴിത്തിരുവില്‍

ഇസ്ലാമാബാദ്, ശനി, 28 ജനുവരി 2017 (19:40 IST)

Widgets Magazine
 Qandeel Baloch , Baloch murder case , pakistan model , Baloch , police , murder case , പാകിസ്ഥാന്‍ നടി , ഖൻഡീൽ ബലോച് , ബലോചിന്റെ കൊലപാതകം , പാകിസ്ഥാന്‍ നടി , മോഡല്‍ , കൊലപാതകം
അനുബന്ധ വാര്‍ത്തകള്‍

കൊല്ലപ്പെട്ട പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോചിന്റെ കേസ് പുതിയ വഴിത്തിരുവില്‍. കൊല നടത്തിയതെന്ന് സംശയിക്കുന്ന രണ്ട് ആണ്‍മക്കളില്‍ ഒരാളെ രക്ഷിക്കുന്നതിനായി മാതാപിതാക്കള്‍ മൊഴി മാറ്റിയതാണ് പൊലീസിനെ വെട്ടിലാക്കിയത്.

ബലോചിന്റെ കൊലപാതകത്തില്‍ രണ്ട് ആണ്‍മക്കള്‍ക്കും പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മക്കളിലൊരാളായ അസ്ലം ഷഹീന് അനുകൂലമായി മാതാപിതാക്കള്‍ പണം വാങ്ങി മൊഴി മാറ്റുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ബുധനാഴ്‌ചയാണ് മാതാപിതാക്കള്‍ മൊഴി മാറ്റി നല്‍കിയത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് മാതാപിതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബലോചിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ദുരഭിമാന കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ്  ബലോചിനെ കൊലപ്പെടുത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മൂകയായ എട്ടുവയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; രക്തസ്രാവത്തെ തുടർന്ന് കുട്ടി ആശുപത്രിയില്‍

ഭിന്നശേഷിക്കാരിയും മൂകയുമായ എട്ടുവയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. രാജസ്ഥാനിലെ ...

news

ലക്ഷ്‌മി നായർക്ക് അഞ്ച് വർഷം വിലക്ക്; സിന്‍ഡിക്കേറ്റ് പ്രമേയം പാസായി - തീരുമാനം സര്‍ക്കാരിന് വിട്ടു

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്‌മി നായർക്ക് കേരള സർവകലാശാല സിൻഡിക്കറ്റ് അഞ്ച് വർഷത്തേക്ക് ...

news

“അവസരവാദികളായ അഖിലലോക അലവലാതികൾ അഭംഗുരം കുരയ്ക്കട്ടെ”; അഡ്വ. ജയശങ്കറിന് ചുട്ട മറുപടിയുമായി എം സ്വരാജ്

ലോ അക്കാദമി വിഷയത്തില്‍ അഡ്വ. ജയശങ്കറിന് മുഖമടച്ചുള്ള മറുപടിയുമായി എം സ്വരാജ് എംഎല്‍എ. ലോ ...

news

ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥ - വിശദമായ അന്വേഷണത്തിന് ഉത്തരവ്

ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. ...

Widgets Magazine