പാക് മോഡലിനെ കൊലപ്പെടുത്തിയ സഹോദരന് കുടംബം മാപ്പു നല്‍കി; പ്രതി കുറ്റവിമുക്തനായേക്കും - ബലോചിന്റെ കൊലപാതകം പുതിയ വഴിത്തിരിവില്‍

ബലോചിന്‍റെ മരണം ദുരഭിമാന കൊല

 qandeel baloch , pakistan model , murder , police, വസീം അസീം , ഖൻഡീൽ ബലോച് , കൊലപാതകം
ലാമാബാദ്| jibin| Last Modified ചൊവ്വ, 19 ജൂലൈ 2016 (16:43 IST)
കൊല്ലപ്പെട്ട പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോച് കുടുംബത്തിന് അത്താണിയായിരുന്നു എന്ന് പിതാവ് മുഹമ്മദ് അസീം വ്യക്തമാക്കിയതിന് പിന്നാലെ കൊല നടത്തിയ സഹോദരന്‍ വസീം അസീമിന് മാപ്പു നല്‍കുന്നതായി കുടുംബാംഗങ്ങള്‍.

കുടുംബത്തിന്‍്റെ അഭിമാനം സംരക്ഷിക്കാനാണ് ബലോചിനെ കൊലപ്പെടുത്തിയതെന്നും കൃത്യം ചെയ്തതില്‍ കുറ്റബോധമില്ലെന്നും വസീം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രതിക്ക് മാപ്പു നല്‍കുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയത്.

കുടുംബാംഗങ്ങള്‍ വസീമിന് മാപ്പു നല്‍കാന്‍ തയാറായത് ബലോചിന്‍റെ മരണം ദുരഭിമാന കൊലയാണെന്ന് സ്ഥിരീകരിക്കുന്നതാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മുമ്പു നടന്ന ദുരഭിമാന കൊലപാതകങ്ങളില്‍ പലതിലും കുടംബാംഗങ്ങള്‍ മാപ്പു നല്‍കിയതിനെ തുടര്‍ന്ന്
പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ പ്രതിക്ക് മാപ്പു നല്‍കിയാല്‍ ശിഷ ഇളവുചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്.

മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ്
ബലോചിനെ താന്‍ കൊലപ്പെടുത്തിയതെന്ന് വസീം വ്യക്തമാക്കി. ഗുളിക നല്‍കുമ്പോള്‍ ചേച്ചിക്ക് അറിയില്ലായിരുന്നു അത് എന്തിനുള്ള ഗുളികയാണെന്ന്, മയക്കത്തിലായ ചേച്ചിയെ താന്‍ കഴുത്തു ഞെരിച്ചു കൊന്നു എന്നുമാണ് ശനിയാഴ്ച പിടിയിലായ വസീം പൊലീസിനോട് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയകളില്‍ ചേച്ചി നടത്തിയ പ്രസ്‌താവനകളും വിവാദ വിഡിയോകളും കുടുംബത്തിന്റെ മാനം കളഞ്ഞു.
മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ എന്നത്തേക്കുമായി ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അനുജൻ മുഹമ്മദ് വസീം പറഞ്ഞു.

കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാൻ ജില്ലയിൽനിന്നു ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലോച്ചിന്റെ പ്രസ്താവനകള്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും വസീം വിലക്കിയിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്‌തിരുന്നു. ഇതോടെ മുൾട്ടാനിലുള്ള കുടുംബക്കാരിൽ നിന്നും അകന്നു നിൽക്കാൻ ബലൂച്ചി തീരുമാനിച്ചിരുന്നു.


ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ബലോച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവർ ആലോചിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

പാകിസ്ഥാനിലെ പൂനം പാണ്ഡെയായാണ് ബലൂച്ചി അറിയപ്പെട്ടിരുന്നത്. പോപ് ഗായകൻ ആര്യൻ ഖാന്റെ ബാൻ എന്ന വീഡിയോയിലൂടെ ബലൂച്ചി കൂടുതൽ ജനശ്രദ്ധ നേടിയ ഇവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള സ്‌നേഹം തുറന്നു പറയുകയും ചെയ്‌തിരുന്നു.

ട്വന്റി - 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നും ഇത് പാക് ക്യാപ്റ്റനും രാജ്യത്തിനുമായി സമര്‍പ്പിക്കുമെന്നും ഫേസ്‌ബുക്കിലൂടെ പറഞ്ഞ് വിവാദനായികയായ താരമാണ് ഖൻഡീൽ ബലോച്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

What is Bilkis Bano Case: ഹിന്ദുത്വ തീവ്രവാദത്തിനു ഇരയായ ...

What is Bilkis Bano Case: ഹിന്ദുത്വ തീവ്രവാദത്തിനു ഇരയായ ബില്‍ക്കിസ് ബാനു; വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ചത്
2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കിസ് ബാനു അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്

ATM Cash Withdrawal Rule Change: ഏത് എടിഎമ്മില്‍ നിന്നും ...

ATM Cash Withdrawal Rule Change: ഏത് എടിഎമ്മില്‍ നിന്നും ഓടിക്കയറി കാശ് വലിക്കരുത്; ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍
മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ...

MA Baby: പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ നിന്ന്; ബേബിക്ക് ...

MA Baby: പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ നിന്ന്; ബേബിക്ക് വേണം പിണറായി അടക്കമുള്ളവരുടെ പിന്തുണ
ഇഎംഎസിനു ശേഷം സിപിഎമ്മിന് കേരളത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയെ ലഭിക്കുമോ എന്ന ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല
എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല. നേരത്തെ റീ സെന്‍സര്‍ ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...