പുഷ്‌പ കമാല്‍ ദഹാല്‍ നേപ്പാള്‍ പ്രധാനമന്ത്രി; വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത് ഏഴു വര്‍ഷത്തിനു ശേഷം

നേപ്പാള്‍ പ്രധാനമന്ത്രിയായി പുഷ്‌പ കമാല്‍ ദഹാല്‍ തെരഞ്ഞെടുക്കപ്പെട്ടു

കാഠ്മണ്ഡു| JOYS JOY| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (18:38 IST)
നേപ്പാള്‍ പ്രധാനമന്ത്രിയായി പുഷ്‌പ കമാല്‍ ദഹാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏഴുവര്‍ഷത്തിനു ശേഷമാണ് പുഷ്‌പ കമാല്‍ ദഹാല്‍ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്.

2008 - 2009 കാലഘട്ടത്തില്‍ ആയിരുന്നു അദ്ദേഹം നേപ്പാളില്‍ പ്രധാനമന്ത്രിയായിരുന്നത്. മാവോയിസ്റ്റ് പാര്‍ട്ടി നേതാവാണ് പുഷ്‌പ കമാല്‍ ദഹാല്‍.

210ന് എതിരെ 363 വോട്ടിനാണ് പുഷ്പ കമാല്‍ ദഹാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ നേപ്പാളി കോണ്‍ഗ്രസുമായുള്ള തൂക്കുമന്ത്രിസഭയെ പുഷ്‌പ കമാല്‍ ദഹാല്‍ നയിക്കുമെന്നുറപ്പായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :