മോസ്‌കോ|
jibin|
Last Modified തിങ്കള്‍, 18 ജൂലൈ 2016 (18:16 IST)
സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയമായ രസകരമായ കാര്യമാണ് പ്രിസ്‌മയുടെ കടന്നുവരവ്. നിമിഷങ്ങഷ്യള്‍ക്കുള്ളില്‍ ഫോട്ടോകള്‍ പെയിന്റുങ്ങുകളാകുന്ന വിദ്യയാണ് പ്രസ്‌മ. റഷ്യയിലുള്ള അലക്‌സി മൊയ്‌സീന്‍ കോവ് എന്ന ഇരുപത്തിയഞ്ചുകാരനാണ് പ്രസ്‌മയുടെ പിന്നിലുള്ളത്.
സ്‌റ്റാര്‍ട് അപ്പ് സംരഭം നടത്തുന്ന ഇരുപത്തിയഞ്ചുകാരനായ അലക്‍സിയും നാല് സുഹൃത്തുക്കളുടെയും മാസങ്ങള്‍ നീണ്ട് പഠനങ്ങള്‍ക്കൊടുവിലാണ് പ്രിസ്‌മ വികസിപ്പിച്ചെടുത്തത്. നിരവധി ചിത്രങ്ങളില്‍ പരീക്ഷണം നടത്തിയ ശേഷമാണ് ഈ സംഘം പ്രസ്‌മ ലോകത്തില് സമ്മാനിച്ചത്.
സാധാരണ മറ്റു ഫോട്ടോ ഫില്‍റ്ററിംഗ് ആപ്ലിക്കേഷനുകള്‍ എഫക്‍ടുകള്‍ നല്‍കുമ്പോള്‍ പ്രിസ്‌മ ചെയ്യുന്നത് ഓരോ ചിത്രവും പുതുതായി വരയ്‌ക്കുകയാണ്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പുതിയ ശാസ്‌ത്രശാഖയുടെയും ന്യൂറര്‍ നെറ്റ് വര്‍ക്കിന്റെ സാധ്യതകളുപയോഗിച്ചാണ് പ്രിസ്‌മയില്‍ വിരിയുന്നത്. മൊസൈക് തുടങ്ങിയ 33 ഫില്‍റ്ററുകളാണ് പ്രിസ്‌മയിലുള്ളത്. ഇതില്‍ ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കാം എന്നതാണ് പ്രത്യകത.
അതേസമയം, ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രിസ്മയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യ വാരമോ ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭിക്കുമെന്നാണ് അലക്‌സി മൊയ്‌സീന്‍ കോവ് അറിയിച്ചു.
ഇതിനു മുന്നോടിയായി ഒട്ടേറെ സാങ്കേതിക സൗകര്യങ്ങളൊരുക്കേണ്ടെതെന്നും ആ പണികള്‍ ധ്രുതഗതിയില്‍ നടക്കുകയാണന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ഇമെയില്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
പ്രിസ്മ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ വരുമെന്ന് ഒരുമാസം മുമ്പ് തന്നെ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു. ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ 10 രാജ്യങ്ങളില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ് എന്ന റെക്കോര്‍ഡും പ്രിസ്മ നേടി. നിലവില്‍ ഒട്ടേറെ വെബ്‌സൈറ്റുകളും ആപ് സ്റ്റോറുകളും പ്രിസ്മയുടെ ആന്‍ഡ്രോയിഡ് വേര്‍ഷനെന്ന പേരില്‍ വ്യാജ പ്രിസ്മ ആപ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ പ്രിസ്മ ഔദ്യോഗികമായി തന്നെ ആന്‍ഡ്രോയിഡില്‍ എത്തുമെന്ന കമ്പനി വ്യക്തമാക്കി.