പൂട്ടിയ കാറിനുള്ളില്‍ ശ്വാസം കിട്ടാതെ അവശനായ പട്ടിയെ കാറ് തകര്‍ത്ത് പൊലീസുകാരന്‍ രക്ഷിച്ചു
priyanka|
Last Modified തിങ്കള്‍, 18 ജൂലൈ 2016 (12:43 IST)
യജമാനന് വേണ്ടി ജീവത്യാഗം വരെ ചെയ്ത ഡോബര്‍മാന്റെ വാര്‍ത്തയ്ക്ക് പിന്നാലെ യജമാനനന്റെ അശ്രദ്ധ കാരണം മരണത്തെ മുഖാമുഖം കണ്ട പട്ടിയുടെ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പൊരിവെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ശ്വാസം കിട്ടാതെ മരണാസന്നനായ പട്ടിയെ കാറിന്റെ ചില്ല് തകര്‍ത്ത് രക്ഷിച്ചത് വഴിയോരത്ത് നിന്ന പൊലീസുകാരന്‍.
മണിക്കൂറുകളായി നിര്‍ത്തിയിട്ട കാറിനുള്ളില്‍ പട്ടിയുണ്ടായിരുന്നെന്ന് പൊലീസുകാരന്‍ അറിഞ്ഞിരുന്നില്ല. യാദൃശ്ചികമായി കാറിനടുത്തെത്തിയപ്പോഴാണ് ഉള്ളില്‍ മുന്‍ഭാഗത്ത് അവശനിലയിലായ പട്ടിയെ കണ്ടത്. ഉടന്‍ തന്നെ കാറിന്റെ ചില്ല് തകര്‍ത്ത് പട്ടിയെ പുറത്തെടുത്തു. അവശനായ പട്ടിയ്ക്ക് അല്‍പം വെള്ളവും നല്‍കി. ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും പട്ടി അവശനായിരുന്നു. പട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ 12.7 മില്യണ്‍ പേരാണ് കണ്ടത്.