സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 മാര്‍ച്ച് 2025 (10:38 IST)
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി.
അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഒരുമാസമായി ആശുപത്രി വാസത്തില്‍ തുടരുകയാണ്. ഇപ്പോള്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധിച്ചതിന് പിന്നാലെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ പോപ്പിന് ശ്വാസതടസ്സമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കുന്നത് വരെ ആശുപത്രിയില്‍ തുടരും.
ഈയടുത്ത് മാര്‍പാപ്പ ക്രൂശിതരൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതായിരുന്നു ചിത്രം.