സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 27 ഫെബ്രുവരി 2025 (15:09 IST)
ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്ത തള്ളി മകന്‍ വിജയ് യേശുദാസ്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി മകന്‍ വിജയ് യേശുദാസ് എത്തിയത്.
ആശുപത്രി വാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അപ്പ ആരോഗ്യവാനാണെന്നും നിലവില്‍ അമേരിക്കയിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിജയ് യേശുദാസ് പറഞ്ഞു. വരുന്ന ആഗസ്റ്റില്‍ യേശുദാസ് ഇന്ത്യയില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. 2025 ജനുവരി 10നാണ് തന്റെ 85ാം ജന്മദിനം കെ ജെ യേശുദാസ് ആഘോഷിച്ചത്.