പുതിയ ഭൂമിയെ കണ്ടെത്തി, അവിടെയെത്താന്‍ തലമുറകള്‍ കഴിയണം...!

VISHNU N L| Last Updated: ശനി, 21 മാര്‍ച്ച് 2015 (15:53 IST)
നമ്മള്‍ വസിക്കുന്ന ഭൂമിക്കുപുറത്ത് മറ്റൊരു ലോകം കണ്ടെത്താനുള്ള മനുഷ്യ
ശ്രമങ്ങളുടെ പരാജയങ്ങള്‍ നിരവധിയാനെങ്കിലും മറ്റൊരു ലോകത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ ഉദ്യമത്തിന് തെല്ലും വിഘാതം സംഭവിച്ചിട്ടില്ല. ഭൂമിക്കു പുറത്ത് നമ്മുടെ തൊട്ടയല്‍ക്കാരായ ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നറിയാന്‍ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടന്നുകൊണ്ടേയിരിക്കുകയാണ്. അതിനിടയില്‍ ശുഭോദര്‍ക്കമായ് മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു.

സൌരയുഥത്തിനു പുറത്ത് ഭൂമിയേപ്പോലെ തന്നെ ജീവന്ന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള മറ്റൊരു ഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞതാ‍യാണ് വാര്‍ത്തകള്‍. 22 പ്രകാശ വര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഗ്ലീസ് 58 വണ്‍ ഡി എന്നു വിളിക്കപ്പെടുന്ന ഭൂമിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഒരു ഗ്രഹത്തെ വാന നിരീക്ഷകര്‍ ഇപ്പോള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഈ പുതിയ ലോകത്തെ കുറിച്ചുള്ള സൂചനകള്‍ ആദ്യമായി ലഭിച്ചത് 2010-ലാണ്. എന്നാല്‍ അത് നക്ഷത്ര വിദൂര നക്ഷത്രങ്ങളില്‍ നടക്കുന്ന പൊട്ടിത്തെറികളുടെ ഫലമായുണ്ടാകുന്ന ശബ്ദമാണ് ഇവിടെ നിന്നുള്ള സിഗ്നലുകളെന്ന് ലഭ്യമായ വിവരങ്ങല്‍ വച്ച് വിലയിരുത്തിയ ശേഷം ശാസ്ത്രലോകം പറഞ്ഞത്.

എന്നാല്‍ അന്നത്തെ നിഗമനങ്ങള്‍ തെറ്റാണെന്നും യഥാര്‍ത്തത്തില്‍ അവിടെ ഒരു ഗ്രഹമുണ്ടാകമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹെര്‍ട്‌ഫോഡ്ഷയര്‍ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ വിവരം ലഭിച്ചത്. ഗവേഷണ ഫലങ്ങള്‍ ശരിയാണെങ്കില്‍ ഭൂമിയേപ്പോലെ വാസയോഗ്യമായ മേഖലയില്‍ കണ്ടെത്തുന്ന ആദ്യ ഗ്രമായിരിക്കും ഇത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ തിയ ഭൂമിയേയും ലോകത്തേയും കണ്ടെത്തുമെന്നാണ് നാസ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഈ വിവരങ്ങള്‍ അതീവ നിര്‍ണായകങ്ങളാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :