സൂര്യന്‍ കറുത്തുതുടങ്ങി, മുന്നറിയിപ്പുമായി നാസ

ന്യൂയോര്‍ക്ക്‌| vishnu| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (13:32 IST)
സൂര്യന്‍ കറുക്കുമോ എന്ന് ചോദിച്ചാല്‍ ചോദിക്കുന്ന ആള്‍ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുകയാണ് പതിവ്. എന്നാല്‍ സത്യത്തില്‍ സുര്യന്‍ കറുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ശാസ്ത്രീയ നിഗമനങ്ങള്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സൂര്യോപരിതലത്തില്‍ 10 ശതമാനം സ്ഥലത്തെ പ്രകാശം മങ്ങിയതായാണ് വിവരം. സൂര്യന്റെ ഉപരിതലത്തില്‍ ഉണ്ടായിരിക്കുന്ന വലിയ ഗര്‍ത്തങ്ങളാണ് ഈ പ്രഭ മങ്ങലിന കാരണമായിരിക്കുന്നത്.

സൂര്യോപരിതലത്തിലെ സാന്ദ്രതയും താപവും കുറഞ്ഞ മേഖലകളെയാണു സൂര്യഗര്‍ത്തങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്‌. 1973 ല്‍ നാസയുടെ ഉപഗ്രഹം സ്‌കൈലാബാണ്‌ ആദ്യമായി ഇത്തരം ഗര്‍ത്തങ്ബ്ങള്‍ കണ്ടെത്തിയത്. അഞ്ച്‌ വര്‍ഷമാണ്‌ അന്നു കണ്ടെത്തിയ ഗര്‍ത്തം തുടര്‍ന്നത്‌. നിലവില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഗര്‍ത്തങ്ങള്‍ സൂര്യന്റെ ഉത്തര ധ്രുവത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ ഒന്നിന് 22,852.7 കോടി കിലോ മീറ്റര്‍ ചുറ്റളവുണ്ടാകുമെന്നാണു നിഗമനം. കഴിഞ്ഞ ജനുവരി ഒന്നിന്‌ എടുത്ത ചിത്രത്തിലാണ് ഈ ഗര്‍ത്തത്തിന്റെ വലിപ്പം ശാസ്ത്രജ്ഞര്‍ മനസിലാക്കിയത്.

ഇത്രയും വലിയ ഗര്‍ത്തങ്ങള്‍ കണ്ടതോടെ മറ്റ് ബഹിരാകാശ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം ഗര്‍ത്തങ്ങളില്‍ നിന്ന് പുറപ്പെടുന്ന സൌരവാതങ്ങള്‍ക്ക് അസാമാന്യ വേഗമാണ് ഉള്ളത്. സാധാരനം ഗതിയില്‍ സൂര്യനില്‍ നിന്നുള്ള സൌരവാതങ്ങള്‍ക്ക് സെക്കന്‍ഡില്‍ 400 കിലോമീറ്ററാണു വേഗത. എന്നാല്‍ സൂര്യഗര്‍ത്തത്തില്‍നിന്നു പുറപ്പെടുന്ന സൗരക്കാറ്റിന്‌ സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വരെ വേഗത ലഭിക്കാം. അതിനാല്‍ ഈ സൌരവാതങ്ങള്‍ കൃത്രിമോപഗ്രഹങ്ങള്‍ക്ക് ഭീഷണിയാകും അവയുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ ഇത് ഇടയാക്കുമെന്നാണ് നാസ പറയുന്നത്. സൂര്യഗര്‍ത്തങ്ങള്‍ മനുഷ്യനു ഭീഷണിയാകുന്നവയല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :