ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു; പൈലറ്റുമാർ രക്ഷപെട്ടു

 ജാഗ്വര്‍ യുദ്ധവിമാനം , എയർഫോഴ്സ് , ഹരിയാന , വ്യോമസേന
അലഹബാദ്| jibin| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (10:37 IST)
ഉത്തര്‍പ്രദേശില്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. അലഹബാദില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നു വീണത്. വിമാനം തകരുന്നതിന് മുമ്പ് പൈലറ്റുമാർ പാരച്യൂട്ടിന്റെ സഹായത്താൽ രക്ഷപെട്ടു.

വിമാനം തകരാനുള്ള
കാരണം അറിവായിട്ടില്ല. സംഭവത്തിൽ ഇന്ത്യൻ എയർഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷം തകരുന്ന രണ്ടാമത്തെ ജാഗ്വാര്‍ വിമാനമാണിത്. മാര്‍ച്ചില്‍ ഹരിയാനയിലായിരുന്നു മറ്റൊരു വിമാനം തകര്‍ന്നത്. 1,350 കിലോമീറ്റര്‍ വേഗതയുളള വിമാനമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :