മനില|
vishnu|
Last Modified വെള്ളി, 11 ജൂലൈ 2014 (16:45 IST)
അല്‍-ഖ്വയ്ദ തീവ്രവാദികളെ നേരിടുന്നതിനിടെ അശ്രദ്ധ കാരണം ഫിലിപ്പീന്‍സ് സൈനികര്‍ പരസ്പരം വെടിവച്ച് മരിച്ചു. ഫിലിപ്പീന്‍സിലെ ജോളോയിലുള്ള സ്ട്രിഫ് ട്രോണിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു.
മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ ആക്രമണം നടത്തിയതാണ് സൈനികരുടെ മരണത്തിനു കാരണമായത്. മറഞ്ഞിരുന്ന് വെടിയുതിര്‍ക്കുന്ന ആളെയാണ് ഓരോ സൈനികരും വെടിവച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ടവരെയാണ് വെടിവയ്ക്കുന്നതെന്ന് സൈനികര്‍ അറിഞ്ഞിരുന്നില്ല.
ഏറ്റുമുട്ടല്‍ നടന്നത് മുന്‍കൂട്ടിയുള്ള തയാറെടുപ്പുകള്‍ ഇല്ലാതിരുന്നതിനീലാണെന്ന് സൈനിക വക്താവ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്
സംഭവത്തെ കുറിച്ച് തീവ്രവാദികള്‍ പറഞ്ഞത് തങ്ങള്‍ ടത്തിയ മോട്ടോര്‍ ആക്രമണത്തെ തുടര്‍ന്നാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ്. ഏഴു സൈനികര്‍ കൊല്ലപ്പെട്ടുവെന്നും അവര്‍ അവകാശപ്പെടുന്നു. 24 സൈനികര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.