പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് സഹകരണ വകുപ്പ് വീടുവച്ച് നൽകുമെന്ന് മുഖ്യമന്ത്രി

Sumeesh| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (15:38 IST)
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട കനത്ത പ്രളായത്തിൽ വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് സഹകരണ വകുപ്പ് വീട് വച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള കെയർ കേരള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു.

5 ലക്ഷം രൂപാ വീതമാണ് വീടുവച്ചു നൽകാൻ അനുവദിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം നൽകുന്ന പട്ടിക അടിസ്ഥാനത്തിലാണ് വീടുകൾ നിർമ്മിച്ചു നൽകുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനാവുന്ന വിധത്തിലാവും വീടുകൾ നിർമ്മിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ച 200 മത്സ്യത്തൊഴിലാളികൾക്ക് പൊലീസിൽ താൽകാലിക നിയമനം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. കോസ്റ്റൽ വാർഡൻ‌മാരുടെ തസ്തികയിലേക്കാവും താൽകാലിക നിയമനം നൽകുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :