പാട്‌ന സ്‌ഫോടനം: നാല് പേര്‍ അറസ്റ്റില്‍

പാട്‌ന| jibin| Last Modified ബുധന്‍, 21 മെയ് 2014 (12:41 IST)
കഴിഞ്ഞ വര്‍ഷം പാട്‌നയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സിമി പ്രവര്‍ത്തകനും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനുമായ ഹൈദറും അടങ്ങുന്നതാണ് പിടിയിലായവര്‍. മുജീബുള്ള, ന്യുമാന്‍, തൗഫീഖ് എന്നിവരാണ് മറ്റുള്ളവര്‍.

റാഞ്ചിയിലെ സീതിയോ ഗ്രാമത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പാട്‌നയില്‍ നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലി കടന്നു പോവുന്നതിന് തൊട്ട് മുമ്പാണ് സ്‌ഫോടനങ്ങളുണ്ടായത്.

സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ ഇതുവരെ എട്ട് പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :