ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടത്തുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍

ഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ നാലില്‍ മൂന്നും ഇന്ത്യന്‍ മുജാഹിദ്ദീന്‍ നടത്തുന്നതാണെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ.

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാന ഡിജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്ന മുസ്‌ളീം സംഘടനകളില്‍ ഒന്നാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍.

കഴിഞ്ഞ ജൂണില്‍ ബീഹാറിലെ ബോധ്ഗയയില്‍ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനായിരുന്നു. കൂടാതെ 2011 -ല്‍ മുംബൈയില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നിലും ഈ സംഘടനയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :