പാരീസിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചു

പാരിസ്| VISHNU N L| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (19:11 IST)
129 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഫ്രഞ്ച് സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍.
ബൽജിയം പൗരനായ ഐഎസ് ഭീകരൻ അബ്ദൽ ഹമീദ് അബ ഔദാണ് (28) സെന്റ് ഡെന്നിസിൽ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടത്.

ഇന്നലെ ഏഴു മണിക്കൂറിലേറെ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ വധിച്ചത്. സിറിയയിൽ നിന്നാണ് അബ്ദൽ ഹമീദ് അബ ഔദ് പാരിസിൽ നടന്ന ആക്രമണം നിയന്ത്രിച്ചതെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പിന്നീട് ഇയാൾ പാരിസിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇയാൾ ഒളിവിലുണ്ടെന്ന് കരുതപ്പെട്ടിരുന്ന പാരിസിലെ സെന്റ് ഡെന്നിസിൽ ഫ്രഞ്ച് സുരക്ഷാ സേന ഇന്നലെ നടത്തിയ ഏഴു മണിക്കൂറിലധികം നീണ്ടുനിന്ന വ്യാപക റെയ്ഡ് നടത്തുകയായിരുന്നു. അതേതുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു.

ഫൊറൻസിക് പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് അബ്ദൽ ഹമീദ് അബ ഔദാണെന്ന് ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചത്. ഇന്നലെ, ഇയാൾ ആത്മഹത്യ ചെയ്തതായി ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഫ്രാങ്കോയിസ് റിച്ചിയെറിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :