റഷ്യയും ഫ്രാന്‍സും കൈകോര്‍ത്തു... ഐ‌എസ്സിനുമേല്‍ നരകം പെയ്തിറങ്ങുന്നു

ദമാസ്‌ക്കസ്| VISHNU N L| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (14:00 IST)
അമേരിക്കയും റഷ്യയും സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഭിന്നിപ്പിലായിരുന്നതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് ഫ്രാന്‍സാണ്. ഇപ്പോഴിതാ അമേരിക്കയുടെ കടും‌പിടുത്തങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഫ്രാന്‍സുമായി കൈകോര്‍ത്തിരിക്കുന്നു.
ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്തും റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനും ധാരണയിലെത്തുകയും ചെയ്തു.

ധാരണ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഐ‌എസ് ശതികേന്ദ്രമായ റാഖയില്‍ റഷ്യന്‍- ഫ്രസന്‍സ് പോര്‍വിമാനങ്ങള്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന റഷ്യന്‍ മിസൈല്‍ വാഹക യുദ്ധക്കപ്പല്‍ സിറിയയിലേക്ക് ഐ‌എസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി
തൊടുത്തത് ഒരുഡസന്‍ ക്രൂസ് മിസൈലുകളാണ്.

ഫ്രഞ്ച് ജെറ്റ് വിമാനങ്ങൾ നട്തിയ ആക്രമണത്തിൽ ഐസിസിന്റെ കമാൻഡ് സെന്ററും ഒരു റിക്രൂട്ട്‌മെന്റ് ബേസും പൂർണമായും തകർന്നപ്പോള്‍ ഇന്നലെ മാത്രം 34 തവണയാണ് റഷ്യ റഖയ്ക്കുമേൽ മിസൈൽ ആക്രമണം നടത്തിയത്. പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളായ ടു-160, ടു-95, ടു-22 എന്നിവയും റഷ്യ വിന്യസിച്ചിട്ടുണ്ട്. ഫ്രഞ്ച് വ്യോമസേനയ്ക്ക് മോസ്‌ക്വയുമായി ചേർന്ന് പ്രവർത്തിക്കാനും പുട്ടിൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

24 മണിക്കൂറിനിടെ രണ്ടാം വട്ടമാണ് ഇവിടെ ഫ്രഞ്ച് വിമാനങ്ങൾ ആക്രമണം നടത്തുന്നത്. 10 റാഫേൽ, മിറാഷ് 2000 വിമാനങ്ങൾ ഒരേ സമയം ഈ കേന്ദ്രങ്ങൾക്കുമേൽ 16 ബോംബുകളാണ് വർഷിച്ചത്. റഷ്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാതിരുന്ന അമേരിക്കയുടെ നിലപാടുകൾക്കേറ്റ തിരിച്ചടിയായും റഷ്യ-ഫ്രാൻസ് സംയുക്ത നീക്കം വിലയിരുത്തപ്പെടുന്നു.

റഖയിലും അലെപ്പോയിലും ഇഡ്‌ലിബിലുമുള്ള ഐസിസ് കേന്ദ്രങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തിയെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോഗ്ലു പറഞ്ഞു. റഷ്യയിൽനിന്ന് തൊടുത്ത ദീർഘദൂര മിസൈലുകൾ അലെപ്പോയിലെയും ഇഡ്‌ലിബിലെയും ലക്ഷ്യങ്ങളിൽ പതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഈജിപ്തിൽ തകർന്നുവീണ റഷ്യൻ വിമാനം തകർത്ത ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന് റഷ്യ പ്രഖ്യാപിച്ചു.

ഈ കണ്ണീർ നമ്മുടെ ഹൃദയങ്ങളിൽനിന്നും ആത്മാവിൽനിന്നും തുടച്ചുകളയില്‌ളെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടത്തെി ശിക്ഷിക്കാനുള്ള ശ്രമം അവസാനിപ്പിക്കില്‌ളെന്നും പുടിൻ പ്രഖ്യാപിച്ചു. എവിടെപ്പോയൊളിച്ചാലും അവർക്കായി തിരച്ചിൽ നടത്തും. ലോകത്തിന്റെ ഏതുഭാഗത്തൊളിച്ചാലും അവരെ കണ്ടത്തെി ശിക്ഷിക്കും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :