തേനീച്ചകളെ രക്ഷിക്കാന്‍ എട്ടുകാലി വിഷം

പാരീസ്| jibin| Last Modified വ്യാഴം, 5 ജൂണ്‍ 2014 (13:24 IST)
വംശനാശം നേരിടുന്ന തേനീച്ചകളെ രക്ഷിക്കാന്‍ എട്ടുകാലികള്‍ക്കാവുമെന്ന് പുതിയ പഠനം. ലോകത്ത് ആഗമാനം തേനീച്ചകള്‍ കടുത്ത ഭീഷണി നേരിടുന്ന വേളയിലാണ് ഈ പുതിയ കണ്ടെത്തല്‍.

തേനീച്ചകളുടെ രക്ഷയ്ക്കായി ഇംഗ്ലണ്ടിലെ ന്യൂകാസില്‍ സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ പഠനമാണ് തേനീച്ചകളെ കൂട്ടമരണത്തില്‍നിന്ന് രക്ഷിക്കാന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ കാണുന്ന ഒരിനം എട്ടുകാലിയിലെ കടുത്തവിഷം കീടനാശിനിയായി ഉപയോഗിച്ചാല്‍ തേനീച്ചകള്‍ രക്ഷപ്പെടുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

രാസ കീടനാശിനികള്‍ക്ക് പകരമായി എട്ടുകാലിവിഷത്തില്‍നിന്ന് നിര്‍മ്മിക്കുന്ന ജൈവകീടനാശിനികളുടെ ഉപയോഗത്തിലൂടെയാണ് തേനീച്ചകളെ രക്ഷിക്കാന്‍ കഴിയുക. കടുത്ത
കീടനാശിനി പ്രയോഗങ്ങളാണ് തേനീച്ചകളുടെ നാശത്തിന് കാരണം. കീടങ്ങളെ നശിപ്പിക്കുമെങ്കിലും എട്ടുകാലിവിഷം തേനീച്ചകളെ ബാധിക്കില്ലത്രേ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :