പാക്കിസ്ഥാനില്‍ അമേരിക്കന്‍ ആക്രമണം; എട്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാന്‍, അമേരിക്ക, ഡ്രോണ്‍ ആക്രണം
ഇസ്ലാമാബാദ്‌| vishnu| Last Modified തിങ്കള്‍, 5 ജനുവരി 2015 (08:42 IST)
പാക്കിസ്ഥാനില്‍ ആളില്ലാ യുധവിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തി. അമേരിക്കന്‍ ആക്രമണത്തില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. പാക്കിസ്‌താനിലെ വടക്കന്‍ വസീരിസ്‌ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ ശക്‌തി കേന്ദ്രമായ ഗോത്രവര്‍ഗ മേഖലയിലാണ്‌ ഡ്രോണ്‍ ആക്രമണം നടത്തിയത്‌.

അമേരിക്ക വര്‍ഷങ്ങളായി പാക് സര്‍ക്കാരിന്റെ അനുമതിയോടെ തീവ്രവാദ മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ നിരവദി തീവ്രവാദിക്ലെ അമേരിക്ക് കൊല്‍പ്പെടുത്തിയെങ്ക്കിലും കൊല്ലപ്പെടുന്നവരില്‍ സാധാരണക്കാരുമുള്ളത് അമേരിക്കക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറന്‍ പാക്കിസ്‌താനിലെ ഖൈബര്‍ മേഖലയില്‍ തീവ്രവാദികള്‍ക്ക്‌ നേരെ പാക്ക്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ 31 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :