ഓണവിപണി ലക്ഷ്യമിട്ട് രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാലും

ഓണവിപണിയിലേക്ക് രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാല്‍

PRIYANKA| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (14:43 IST)
ഓണവിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനത്ത് നിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാക്കറ്റ് പാല്‍ കേരളത്തിലേക്ക് എത്തുന്നു. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര, എന്നിവിടങ്ങളില്‍ നിന്നാണ് രാസവസ്തുക്കള്‍ ചേര്‍ത്ത പാക്കറ്റ് പാല്‍ വരുന്നത്. മില്‍മ പാക്കറ്റ് പാലിനോട് ഒറ്റ നോട്ടത്തില്‍ സാമ്യം തോന്നുന്ന വിധത്തിലാണ് കൃത്രിമ പാലുകളുടെ പാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഫ്രിഡ്ജില്‍ വെച്ചില്ലെങ്കിലും പെട്ടെന്ന് കേടാവാത്ത കൃത്രിമ പാലില്‍ ഫിനോയില്‍, ഫോര്‍മാലിന്‍ തുടങ്ങി പെട്ടെന്ന് കേടാകാതിരിക്കാനുള്ള ലായനികളാണ് പാലില്‍ കലര്‍ത്തുന്നത്. തമിഴ്‌നാട്ടിലെ ചില ഫാമുകളില്‍ കുറഞ്ഞ വിലയ്ക്കാണ് ഈ പാല്‍ ലഭിക്കുന്നത്. പാലിന് ഡിമാന്‍ഡ് ഉയരുമ്പോള്‍ കൃത്രിമ പാല്‍ ഉണ്ടാക്കി പാക്കറ്റില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :