സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 16 ഫെബ്രുവരി 2023 (11:21 IST)
പാക്കിസ്ഥാനില്‍ വീണ്ടും പെട്രോള്‍ വില ഉയര്‍ന്നു. കൂട്ടിയത് 22.20 രൂപയാണ്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 272 രൂപയായി ഉയര്‍ന്നു. ധനകാര്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഇതിനു കാരണമെന്നാണ് വിശദീകരണം.
അതേസമയം മണ്ണെണ്ണക്ക് ലിറ്ററിന് 202.73 രൂപയാണ് വില. പെട്രോള്‍ വര്‍ദ്ധനയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.