ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന് അപകടകാരിയാണെന്ന് മുന്‍ സൈനിക മേധാവി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഫെബ്രുവരി 2023 (19:36 IST)
ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന് അപകടകാരിയാണെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. വിവാദമാകുന്ന പ്രസ്താവന മാധ്യമപ്രവര്‍ത്തകന്‍ ജാവേദ് ചൗദരിയോടാണ് സൈനിക മേധാവി നടത്തിയത്. ഇത് ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് പറഞ്ഞത്.

കാബിനറ്റ് മീറ്റിങ്ങില്‍ ഇമ്രാന്‍ ഖാന്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന് നേരെ മോശം വാക്ക് പ്രയോഗിച്ചു. ഇമ്രാന്‍ ഖാന്‍ വീണ്ടും പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ഭൂമുഖത്ത് ഉണ്ടാകില്ലായിരുന്നുവെന്നും മുന്‍ സൈനിക മേധാവി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :