പാകിസ്ഥാനില്‍ കൊടും ചൂട്; ഉഷ്‌ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 141

പാകിസ്ഥാന്‍ , ഉഷ്‌ണക്കാറ്റ് , സിന്ധ് , മരണം
ഇസ്‌ലാമാബാദ്| jibin| Last Updated: തിങ്കള്‍, 22 ജൂണ്‍ 2015 (11:30 IST)
പാകിസ്ഥാനിലെ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ മറ്റുജില്ലകളിലും കനത്ത ചൂടിലും ഉഷ്ണക്കാറ്റിലും മരിച്ചവരുടെ എണ്ണം 141 ആയി. കറാച്ചിയില്‍ 45 ഡിഗ്രിയും സിന്ധില്‍ 48 ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെട്ടത്. മരിച്ചവരിലധികവും റോഡരികില്‍ താമസിക്കുന്നവരാണ്. നിരവധി പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു.

രണ്ടു ദിവസം കൂടി ഉഷ്ണക്കാറ്റ് തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച കറാച്ചിയില്‍ 45 ഡ്രിഗിയാണു താപനില രേഖപ്പെടുത്തിയത്. ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചതോടെ അവധികള്‍ റദ്ദാക്കി ജോലിക്കു ഹാജരാകാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഒരു മാസം മുമ്പ് ഇന്ത്യയില്‍ ഉണ്ടായ കനത്ത ചൂടിലും ഉഷ്ണക്കാറ്റിലും ആയിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ഉഷ്‌ണക്കാറ്റ് ആഞ്ഞടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :