ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാര്‍; ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തും, തന്നെ ബോളിവുഡ് വില്ലനെപ്പോലെ കാണുന്നതില്‍ വിഷമമുണ്ട് - ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്, വ്യാഴം, 26 ജൂലൈ 2018 (20:55 IST)

 pakistan , imran khan , india , jammu kashmir , jammu , ജമ്മു കശ്‌മീര്‍ , ഇന്ത്യ , ഇമ്രാന്‍ ഖാന്‍ , പാകിസ്ഥാന്‍ , ഇന്ത്യ

സമാധാനത്തിന് ഒരു ചുവടുവെച്ചാല്‍ താന്‍ രണ്ടു ചുവടു വെക്കുമെന്ന് മുന്‍ക്രിക്കറ്റ് താരവും തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്ന പാക്കിസ്ഥാനികളിൽ ഒരാളാണു താന്‍. അവരുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പാകിസ്ഥാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന്‍ ഖാന്‍. പാവങ്ങൾക്ക് വേണ്ടിയുള്ള സർക്കാരാകും വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരമുള്‍പ്പെടയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരും. ഇന്ത്യന്‍ മാധ്യമങ്ങള്‍ ബോളിവുഡ് സിനിമയിലെ വില്ലനെ പോലെയാണ് തന്നെ ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വേദന തോന്നാറുണ്ട്.  ഉപഭൂഖണ്ഡത്തിൽ നിന്നു ദാരിദ്ര്യം തുടച്ചു മാറ്റണമെങ്കിൽ അയൽരാജ്യങ്ങളുമായി മികച്ച ബന്ധവും വ്യാപാരവും ആവശ്യമാണെന്നും ഇമ്രാന്‍ പറഞ്ഞു.

കശ്‌മീരില്‍ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. പരസ്‌പരമുള്ള പഴിചാരല്‍ അവസാനിപ്പിച്ച് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്നാൽ ഈ വിഷയത്തില്‍ പരിഹാരം കാണാം. ചൈനയുമായുള്ള ബന്ധം പാക്കിസ്ഥാൻ ശക്തിപ്പെടുത്തും. ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ രാജ്യത്തിനു വൻ അവസരമാണു ലഭിച്ചിരിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു.

തന്നെ വ്യക്തിപരമായി ആക്രമിച്ചവരോട് പകയില്ല. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണ് വരാന്‍ പോകുന്നത്. രാജ്യത്ത് വര്‍ദ്ധിക്കുന്ന അഴിമതി ഇല്ലാതാക്കി ജനാധിപത്യം ശക്തിപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, തൊഴിലാളി സംരക്ഷണം, കുടിവെള്ളം എന്നിവയ്‌ക്കാകും തന്റെ സർക്കാർ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹനാൻ മീൻ വിൽക്കുന്നത് പൊലീസ് തടഞ്ഞു, തന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്ന് കരഞ്ഞപേക്ഷിച്ച് ഹനാൻ

തമ്മനത്ത് കോളേജ് യൂണിഫോമിൽ മീൻ വിറ്റ ഹനാനെതിരെ പൊലീസിന്റെ നടപടി. വെള്ളിയാഴ്ച വൈകിട്ടോടെ ...

news

കേരളത്തിൽ നടന്ന വാട്സാപ്പ് ഹർത്താൽ അന്വേഷിക്കുമെന്ന് കേന്ദ്രം

കേരളത്തിൽ സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണത്തിലൂടെ നടത്തിയ ഹർത്താലിനെ കുറിച്ച അന്വേഷനം ...

news

ഉത്തർപ്രദേശിനെ നാലാക്കി വിഭജിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്

ഉത്തർപ്രദേശ് സംസ്ഥാനത്തെ നാലാക്കി വിഭജിക്കെണമെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ജയറാം ...

news

ഇന്ത്യ കണ്ട മികച്ച അഭിനേതാവണ് മോഹന്‍‌ലാല്‍, മമ്മൂട്ടി ആരാധകർ പോലും ഇത് സമ്മതിക്കും’; ജോയ് മാത്യു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മുഖ്യാതിഥിയായ മോഹൻലാലിനെ ...

Widgets Magazine