305 യാത്രക്കാരെ വിമാനത്തിൽ കയറ്റി പ്രധാന പൈലറ്റ് ബിസിനസ് ക്ലാസിൽ കിടന്നുറങ്ങി; വിമാനം പറത്തിയത് ട്രെയിനി പൈലറ്റ്

പൈലറ്റ് വിമാനത്തിൽ കിടന്നുറങ്ങി; മണിക്കുറോളം വിമാനം പറത്തിയത് ട്രെയിനി

പാകിസ്ഥാൻ| aparna shaji| Last Updated: തിങ്കള്‍, 8 മെയ് 2017 (09:20 IST)
ഇസ്ലാമാബാദില്‍ നിന്നും ലണ്ടനിലേക്ക് 305 യാത്രക്കാരെ വഹിച്ച് പോകുന്ന പാക് വിമാനത്തിന്‍റെ പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി. പൈലറ്റ് കിടന്നുറങ്ങുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പാകിസ്താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലെന്‍സിന്‍റെ പ്രധാന പൈലറ്റ് അമീര്‍ അക്തര്‍ ഹാഷ്മിയാണ് കിടന്നുറങ്ങിയത്.

അമീര്‍ അക്തര്‍ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് വരെ കൂടെയുണ്ടായിരുന്ന ട്രെയിനി പൈലറ്റ് ആണ് വിമാനം പറത്തിയത്. രണ്ടരമണിക്കൂറോളം പ്രധാന പൈലറ്റ് കിടന്നുറങ്ങിയെന്നാണ് വിവരങ്ങള്‍. പൈലറ്റുമാരെ ട്രെയിന്‍ ചെയ്യുന്നതിന് മാസം ഒരുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാഷ്മി. ഗുരുതരമായ അപകടത്തിലേക്ക് നയിക്കാവുന്ന പാക് പൈലറ്റിന്റെ അനാസ്ഥയെക്കുറിച്ച് യാത്രക്കാര്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :