Widgets Magazine
Widgets Magazine

ഇന്ത്യയുടെ പക്കല്‍ നിന്ന് എട്ടിന്റെ പണി ഏറ്റുവാങ്ങി പാകിസ്ഥാന്‍; ഉടനൊന്നും പാക് വിമാനം പറക്കില്ല

മുംബൈ, വെള്ളി, 5 മെയ് 2017 (20:09 IST)

Widgets Magazine
 India pakistan relation , jammu kashimir , jammu , india , narendra modi , പാകിസ്ഥാന്‍ , ഇന്ത്യ , ഭീകരര്‍ , പാ​ക് എ​യ​ർ​ലൈ​ൻ​സ് , വിമാന സര്‍വീസ് , ജമ്മു കശ്‌മീര്‍

ഭീകരരുടെ സഹായത്തോടെ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന്  തിരിച്ചടി ലഭിക്കുമോ എന്ന ഭയത്തില്‍.

ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാന്‍ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​തി​വാ​ര മും​ബൈ- ക​റാ​ച്ചി വി​മാ​ന സ​ർ​വീ​സ് താ​ത്ക്കാ​ലി​ക​മാ​യി നിര്‍ത്തിവയ്‌ക്കാന്‍ പാക് അധികൃതര്‍ തീരുമാനിച്ചു.

വ​രു​ന്ന വ്യാ​ഴാ​ഴ്ച മു​ത​ൽ‌ വി​മാ​ന സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് പാ​ക് എ​യ​ർ​ലൈ​ൻ​സ് വ്യക്തമാക്കിയെങ്കിലും അതിനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല.

എല്ലാ വ്യാഴാഴ്‌ചയും നടത്തിവന്നിരുന്ന വിമാന സര്‍വീസ് പാകിസ്ഥാന്‍ പെട്ടെന്ന് നിര്‍ത്തിവച്ചത് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും
ഇ​ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മായിട്ടാണെന്നാണ് നിഗമനം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യും വിമാന സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നടപടിക്ക് കടുത്ത തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.

അതേസമയം, കശ്മീരിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുന്ന ഭീകരരെ പിടികൂടാൻ സൈന്യത്തിനൊപ്പം പൊലീസും അർധസൈനിക വിഭാഗവും തെരച്ചില്‍ നടത്തുന്നുണ്ട്.

4,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണു ദക്ഷിണ കശ്മീരിൽ നടത്തിയ തിരച്ചിലിൽ ഉൾപ്പെടുത്തിയത്. ഷോപ്പിയാൻ ജില്ലയിൽ സൈന്യം വ്യാപക തിരച്ചിൽ തുടരുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവി; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു - ബെഹ്‌റ വിജിലന്‍സ് ഡയറക്‍ടര്‍

ടിപി സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സംസ്ഥാന ...

news

പൊറുക്കില്ല, മറക്കില്ല; നാണക്കേടിന്റെ കൊടുമുടിയില്‍ പിണറായിയും കോടിയേരിയും

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനോട് (എം) ...

news

പോയസ് ഗാര്‍ഡന്‍ പ്രേതബംഗ്ലാവോ ?; ജയലളിതയുടെ ആത്മാവ് പ്രതികാര ദാഹിയായി അലയുന്നു - ഭയന്ന് ജീവനക്കാര്‍!

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനിലും അപ്പോളോ ...

news

നിര്‍ഭയ കേസില്‍ നാല് പ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ...

Widgets Magazine Widgets Magazine Widgets Magazine