ലാദന്റെ ഒളിത്താവളത്തില്‍ നിന്നും കണ്ടെടുത്തത് അശ്ലീല സിഡികളുടെ വന്‍ ശേഖരം

വാഷിംഗ്ടണ്‍ :| Last Modified വെള്ളി, 22 മെയ് 2015 (11:54 IST)

കൊല്ലപ്പെട്ട അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തില്‍ നിന്നും യു എസ് സൈന്യം
അശ്ലീല സി.ഡികളുടെ വന്‍
ശേഖരം കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അമേരിക്കന്‍ അധികൃതര്‍ സ്‌ഥിരീകരിച്ചു.

ലാദനെ വധിച്ച ശേഷം അബോട്ടാബാദിലെ ഒളിത്താവളത്തില്‍ നിന്ന് കണ്ടെടുത്ത കണ്ടെടുത്ത വസ്തുക്കളുടെ പട്ടിക കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിലാണ് ലാദന്റെ പക്കല്‍ വന്‍ അശ്ലീല സി.ഡി ശേഖരമുണ്ടായിരുന്നതായി വ്യക്തമാക്കുന്നത്. എന്നാല്‍
വീഡിയോകളുടെ സ്വഭാവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതുകൂടാതെ ഒളിത്താവളത്തില്‍ നിന്ന് വിവിധ ഭാഷകളിലെ പുസ്തകങ്ങള്‍, കത്തിടപാടുകള്‍, രേഖകള്‍, യുഎസ് വിദേശനയം, ജിഹാദി സാഹിത്യം എന്നിവയുള്‍പ്പെടെ 103 രേഖകളും വീഡിയോകളും യു എസ് സൈന്യം കണ്ടെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :