ശ്രീലങ്ക ഭരണ പ്രതിസന്ധിയിലേക്ക്; നാലു മന്ത്രിമാര്‍ രാജിവെച്ചു

ശ്രീലങ്ക , റിനില്‍ വിക്രമസിംഗെ , മന്ത്രിമാര്‍ രാജിവെച്ചു
കൊളംമ്പോ| jibin| Last Modified വെള്ളി, 22 മെയ് 2015 (09:51 IST)
ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലെ നാലു മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ഭരണസഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്. പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെയുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് മന്ത്രിമാര്‍ രാജിവെച്ചൊഴിഞ്ഞത്.

പാര്‍ലമെന്ററി കാര്യ മന്ത്രി മഹീന്ദ അബെവര്‍ധനെ, ഭവനനിര്‍മാണ മന്ത്രിയും പാര്‍ട്ടി വക്താവ് കൂടിയായ ദിലന്‍ പെരേര, സിബി പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന രത്‌നായകെ, പരിസ്ഥിതി മന്ത്രി പവിത്രാദേവി വാനിരാജി എന്നിവരാണ് രാജിവെച്ചത്. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും പരാജയപ്പെട്ട മുന്നണിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് രാജിവെച്ച മന്ത്രിമാര്‍ പ്രതികരിച്ചു. മണ്ഡലം വികസനത്തിനായി തുക അനുവദിച്ചതില്‍ പ്രധാനമന്ത്രി വിവേചനം കാട്ടിയതായും രാജിവച്ച മന്ത്രിമാര്‍ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :