സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2023 (09:24 IST)
ഉഗാണ്ടയില്‍ 70കാരി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കി. ഉഗാണ്ടയിലെ സഫിന നമുക്വായ എന്ന സ്ത്രീയാണ് അസാധ്യമെന്ന് കരുതാവുന്ന കാര്യം സാധ്യമാക്കിയത്. ഐവിഎഫിന്റെ സഹായത്തോടെയാണ് ഇവര്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ആധുനിക മെഡിക്കല്‍ സയന്‍സിന്റെ സഹായമുണ്ടെങ്കില്‍ അമ്മയാകാന്‍ പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഇതോടെ സഫിന ആഫ്രിക്കയിലെ ഏറ്റവും പ്രായം ചെന്ന അമ്മയായിരിക്കുകയാണ്. നവംബര്‍ 29നാണ് ഇവര്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 2020ല്‍ ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.