വിപണിയുടെ മനസറിഞ്ഞ ഴാങ് ടിറോളിന് സാമ്പത്തിക ശാസ്ത്ര നോബേല്‍

  സാമ്പത്തിക ശാസ്ത്ര നോബേല്‍ , വിപണി , ഫ്രഞ്ച് , ഫ്രാന്‍സ്
സ്റ്റോക്ഹോം| jibin| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (18:17 IST)
ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രഞ്ജന്‍ ഴാങ് ടിറോളിന് 2014ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്കാരം. വിപണി നിയന്ത്രണത്തെ കുറിച്ചുള്ള പഠനങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിനര്‍ഹനാക്കിയത്.

ഫ്രാന്‍സിലെ ടുളോസ് സര്‍വകലാശാലയുടെ ഡയറക്ടറാണ് ഴാങ്. സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ ലോകതലത്തില്‍ ഏറ്റവും സ്വാധീനമുണ്ടാക്കിയ ആളാണ് ഇദ്ദേഹമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. പ്രബലമായ വളരെക്കുറിച്ച് സ്ഥാപനങ്ങളിലൂടെ വ്യവസായങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് ടിറോള്‍ തെളിയിച്ചതായി അക്കാദമി വിലയിരുത്തി. ആറരക്കോടിയോളം രൂപയാണ് സമ്മാനത്തുകയായി അദ്ദേഹത്തിന് ലഭിക്കുക.
ദി തിയറി ഓഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍, ഗെയിം തിയറി എന്നിവയടക്കം 10 ഓളം പുസ്തകങ്ങള്‍
ഴാങ് ടിറോളിന്‍ രചിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ടെലികമ്യൂണി ക്കേഷന്‍സ് മുതല്‍ ബാങ്കിങ് വരെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്ക് നയങ്ങള്‍ രൂപീകരിക്കാന്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ സഹായിച്ചു. ഡിസംബര്‍ 10ന് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :