സ്റ്റോക്ക്ഹോം|
vishnu|
Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (16:19 IST)
കുറഞ്ഞ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്‍ഇഡി ലൈറ്റുകള്‍ കണ്ടുപിടിച്ചവര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള ഇത്തവണത്തെ നോബല്‍ സമ്മാനം.
ഇത്തവണ മൂന്ന് പേര്‍ക്കായാണ് ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം.
ജപ്പാന്‍ ശാസ്ത്രജ്ഞരായ ഇസാമു അകസാക്കി, ഹിരോഷി അമാന, അമേരിക്കക്കാരനായ ഷുജി നകമുറ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
മൂവരും ചേര്‍ന്ന് 1990ല്‍ നീല നിറത്തിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡ് രൂപപ്പെടുത്തിയതാണ് ഇവരെ പുരസ്ക്കാരത്തിനര്‍ഹരാക്കിയത്. ചുവപ്പ്, പച്ച നിറങ്ങളിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡുകള്‍ക്ക് പകരം ഇവര്‍ രൂപപ്പെടുത്തിയ നീല വെളിച്ചം പുറത്തുവിടുന്ന ഡയോഡുകള്‍ പ്രകാശ സാങ്കേതിക വിദ്യയില്‍ അടിസ്ഥാനപരമായ മാറ്റത്തിനാണ് വഴി തുറന്നതെന്ന് നോബല്‍ സമ്മാന സമിതി വിലയിരുത്തി.
എല്ലാവരും പരാജയപ്പെട്ട മേഖലയില്‍ മൂവരും വിജയം കണ്ടു എന്നും കമ്മിറ്റി
കൂട്ടിച്ചേര്‍ത്തു. സാധാരണ ഉപയോഗിക്കുന്ന ബള്‍ബ്, ട്യൂബ്‌ലൈറ്റ് എന്നിവയെക്കാള്‍ കൂടുതല്‍ ഫലപ്രദവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമാണ് എല്‍ഇഡി ലൈറ്റുകള്‍.