സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ടുണീഷ്യന്‍ സംഘടനയ്ക്ക്

വിയന്ന| JOYS JOY| Last Updated: വെള്ളി, 9 ഒക്‌ടോബര്‍ 2015 (15:52 IST)
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ടുണീഷ്യയില്‍ നിന്നുള്ള ജനാധിപത്യസംഘടനയ്ക്ക്. മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ട ജനാധിപത്യ സമരത്തിന്റെ പേരിലാണ് സമ്മാനം.

അറബ് ലോകത്ത് ജനാധിപത്യ വിസ്‌ഫോടനത്തിന് തുടക്കം കുറിച്ച ടുണീഷ്യന്‍ സംഘടനയായ ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ് എന്ന സംഘടനയ്ക്കാണ് 2015ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം.

ഏകാധിപത്യത്തില്‍ നിന്നും ടുണീഷ്യയെ ജനധിപത്യത്തിലേക്ക് നയിച്ച ടുണീഷ്യന്‍ സംഘടനയ്ക്ക് ആണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്കിയത്. ടുണീഷ്യയില്‍ നടന്ന ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു മുല്ലപ്പൂ വിപ്ലവത്തിനു കാരണമായത്.

2013ലാണ് സംഘടന രൂപം കൊണ്ടത്. ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ് എന്ന സംഘടനയാണ് പുരസ്കാരത്തിന് അര്‍ഹമായത്. നാല് സംഘടനകളുടെ കൂട്ടായ്മയാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :