സൈനികരെ കൊന്ന ശേഷം ബോകോ ഹറാം സൈനിക കേന്ദ്രം പിടിച്ചെടുത്തു

 നൈജീരിയ , ബോകോ ഹറാം തീവ്രവാദികള്‍ , സൈനിക കേന്ദ്രം
ബൗച്ചി| jibin| Last Modified ബുധന്‍, 7 ജനുവരി 2015 (11:28 IST)
സൈനികരെ കൊന്നൊടുക്കിയ ശേഷം ബോകോ ഹറാം തീവ്രവാദികള്‍ നൈജീരിയയിലെ സൈനിക കേന്ദ്രം പിടിച്ചെടുത്തു. നൈജീരിയയുടെ അതിര്‍ത്തിയിലുള്ള ഛാഡ് ഭാഗത്തുള്ള കേന്ദ്രമാണ് തീവ്രവാദികള്‍ പിടിച്ചെടുത്തത്.

വാനുകളിലും ട്രക്കുകളിലും മോട്ടോര്‍ സൈക്കിളിലുമായി ആധൂനിക രീതിയിലുള്ള യന്ത്ര തോക്കുകളും റോക്കറ്റുകളുമായി എത്തിയ ബോകോ ഹറാം തീവ്രവാദികള്‍ പരക്കെ വെടിവെക്കുകയായിരുന്നു. നൂറിലധികം വരുന്ന തീവ്രവാദികള്‍ സ്ഫോടക വസ്തുക്കളും ബോംബുകളും എറിഞ്ഞ് പ്രദേശം കീഴടക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. ആക്രമം കനത്തതോടെ സൈനികര്‍ യൂനിഫോമും ആയുധങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതോടെ പ്രദേശവാസികളില്‍ പലരും ഛാഡ് തടാകത്തില്‍ ചാടുകയും ചിലര്‍ തോണി ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്തു. സൈനിക കേന്ദ്രത്തിന് സമീപമുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം അവ തീവെക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന ബോകോ ഹറാം ഏറ്റുമുട്ടലില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെടുകയും 16 ലക്ഷം പേര്‍ നാടുവിടുകയും ചെയ്തെന്നാണ് കണക്ക്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :